ഐവി ശശിയുടെ സ്വപ്ന ചിത്രമായ ‘ബേര്‍ണിങ് വെല്‍സ്’ പൂര്‍ത്തിയാക്കുമെന്ന് നിര്‍മ്മാതാവ്

ലയാള സിനിമയ്ക്ക് തീരാനഷ്ടം തന്നെയാണ് ഐവി ശശിയുടെ വിടവാങ്ങല്‍.

അദ്ദേഹത്തിന്റെ സ്വപ്ന ചിത്രമായിരുന്നു ബേര്‍ണിങ് വെല്‍സ്.

നിരവധി ഹിറ്റുകള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ 7 വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള തീരിച്ചുവരവ് കൂടിയായിരുന്നു ചിത്രം.

എന്നാല്‍ അദ്ദേഹത്തിന്റെ ഈ സ്വപ്ന ചിത്രം പൂര്‍ത്തിയാക്കുമെന്ന് നിര്‍മാതാവ് സോഹന്‍ റോയ് പറഞ്ഞു.

ചിത്രവുമായി മുന്നോട്ട് പോകുമെന്നും, അദ്ദേഹത്തോടുള്ള ആദരാഞ്ജലിയായിരിക്കും ചിത്രമെന്നും സോഹന്റോയ് അറിയിച്ചു.

ചിത്രത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ഐവി ശശിയുടെ വിയോഗം.

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. ചിത്രം സംവിധാനം ചെയ്യുന്നതും സോഹന്‍ റോയ് തന്നെയാകും.

മലയാളം, ഇംഗ്ലീഷ് ,ഹിന്ദി ,അറബി തുടങ്ങി 33 ഭാഷകളിലാണ് ചിത്രം എത്തുന്നത്.

ഈ വര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ സിനിമയുടെ ചിത്രീകരണം തുടങ്ങും.

25 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കിലൊരുങ്ങുന്ന ബേര്‍ണിങ് വെല്‍സിലേക്കുള്ള അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല.

Top