പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുളയില്‍നിന്ന് പുറപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി 26ന് ഘോഷയാത്ര ശബരിമലയിലെത്തും. 27നാണ് മണ്ഡലപൂജ.
അതേസമയം, മണ്ഡല പൂജയോട് അനുബന്ധിച്ചു 100 പൊലീസുകാരെക്കൂടി അധികം നിയോഗിക്കാനാണ് പൊലീസ് തീരുമാനം. ഭക്തരുടെ വാഹനങ്ങള്‍ പൊലീസ് പല സ്ഥലങ്ങളിലും തടഞ്ഞിട്ടതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡംഗവുമായി തര്‍ക്കമായിരുന്നു. നിലവില്‍ വാഹനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലെന്നാണ് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ സുദര്‍ശന്‍ ഐ എ എസ് അറിയിച്ചത്. വരും ദിവസങ്ങളിലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങും 90000 ത്തിന് മുകളിലാണ്. ഇതും ഇനിയുള്ള ദിവസങ്ങളിലുണ്ടെക്കാവുന്ന തിരക്കിനെയാണ് സൂചിപ്പിക്കുന്നത്.











