ആർ.എസ്.എസ് ഇടപെട്ട് ബിജെപിയിലെ പ്രശ്നങ്ങൾ പരിഹരിക്കും

കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി.യിലുണ്ടായിട്ടുള്ള തർക്കങ്ങളും പിണക്കങ്ങളും പരിഹരിക്കാൻ ആർ.എസ്.എസ്. സമന്വയബൈഠക് സംഘടിപ്പിക്കുന്നു. സംഘപരിവാർ സംഘടനകളുടെ പ്രത്യേക യോഗങ്ങൾ പഞ്ചായത്ത് തലങ്ങളിൽ വിളിച്ച്, താഴേത്തട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം.

സ്ഥാനാർഥി നിർണയത്തിലും സംഘടനാതലത്തിലുമുള്ള തർക്കങ്ങൾ സമന്വയബൈഠക്കുകളിലൂടെ പരിഹരിക്കാനാകുമെന്നാണ് ആർ.എസ്.എസ്.വിലയിരുത്തൽ. മുതിർന്ന ആർ.എസ്.എസ്. പ്രചാരകനായ എസ്.സേതുമാധവനാണ് സംസ്ഥാനതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജില്ലകളുടെ സംയോജകന്മാരായി ആർ.എസ്.എസ്. സംസ്ഥാന, വിഭാഗ് ചുമതലകൾ വഹിക്കുന്നവരെ നിയോഗിച്ചിട്ടുണ്ട്.

Top