വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ചു ; പ്രിന്‍സിപ്പിളും അധ്യാപകനും അറസ്റ്റില്‍

arrest

ബീഹാര്‍ : ബീഹാറില്‍ വിദ്യാര്‍ത്ഥിനികളെ ബലമായി അശ്ലീല വീഡിയോ കാണിച്ച കേസില്‍ പ്രിന്‍സിപ്പിളും അധ്യാപകനും അറസ്റ്റില്‍. പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തങ്ങളെ നിര്‍ബന്ധമായി അശ്ലീല വീഡിയോ കാണിച്ചുവെന്ന് മൂന്ന് പെണ്‍കുട്ടികളാണ് പരാതി നല്‍കിയത്. ബിഹാറിലെ ഭര്‍ഭംഗയിലുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം.

സ്‌കൂളിലെ അധ്യാപകന്‍ പെണ്‍കുട്ടികളെ ബലമായി അശ്ലീല വീഡിയോ കാണിച്ചെന്നും, അതിനെതിരെ പരാതി നല്‍കിയിട്ടും പ്രിന്‍സിപ്പിള്‍ അതിനെതിരെ ഒന്നും ചെയ്തില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു പൂട്ടിയതായി എസ് ഡി ഒ അറിയിച്ചു.

Top