ഈസ്റ്റർ; ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ദില്ലി : ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് 5 മണിക്ക് ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിലാണ് മോദി സന്ദർശനം നടത്തുക. ആര്‍ച്ച്ബിഷപ് അനിൽ കുട്ടോ പ്രധാനമന്ത്രിയെ സ്വീകരിക്കും. കേരളത്തിലും വടക്ക് കിഴക്കൻ മേഖലയിലും അടക്കം ക്രൈസ്തവ വിഭാഗത്തെ ബിജെപിയോട് കൂടുതൽ അടുപ്പിക്കാൻ ഉള്ള ശ്രമങ്ങൾക്കിടയാണ് മോദി ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളി സന്ദർശിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിൽ സന്ദർശനം നടത്തിയിരുന്നു.

അതേ സമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഈസ്റ്റർ തലേന്ന് താമരശേരി ബിഷപ്പിനെ സന്ദർശിച്ചു. സഭ ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രസർക്കാർ അനുഭാവപൂർവം പരിഗണിക്കുന്നുണ്ടെന്നും കാർഷികവിഷയങ്ങൾ ചർച്ചയായെന്നും സുരേന്ദ്രൻ പറഞ്ഞു. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായില്ലെന്നും സുരേന്ദ്രൻ വിശദീകരിച്ചു

Top