ഈ മാസം 22 മുതല്‍ 24 വരെ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്

ഡല്‍ഹി: ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് യാത്രതിരിക്കും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മതമേല സിറില്‍ റമാഫോസയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 22 മുതല്‍ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗിലാണ് 15 -ാം ബ്രിക്സ് ഉച്ചകോടി.

2019ന് ശേഷമുള്ള നേരിട്ടുള്ള ആദ്യ ബ്രിക്‌സ് ഉച്ചകോടിയാണിത്. ബ്രിക്‌സ് സംരംഭങ്ങളുടെ പുരോഗതി അവലോകനം ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍ എന്നിവയാണ് ഉച്ചകോടിയിലെ അജണ്ട. ബ്രിക്സ് ഉച്ചകോടിക്കുശേഷം ബ്രിക്‌സ് ആഫ്രിക്ക ഔട്ട്‌റീച്ച്, ബ്രിക്സ് പ്ലസ് ഡയലോഗ് എന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ജോഹന്നാസ്ബര്‍ഗില്‍വെച്ച് വിവിധ രാഷ്ട്രതലവന്‍മാരുയുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകളും പ്രധാനമന്ത്രിയ്ക്ക് ഉണ്ടാകും.

ബ്രിക്സ് ഉച്ചകോടിയ്ക്ക് ശേഷം ഗ്രീസും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസ് ഗ്രീസ് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി 25നാണ് ഗ്രീസില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായ് എത്തുക. 40 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രീസ് സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയാവും. ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുമായും ഗ്രീസിലെ ഇന്ത്യന്‍ സമൂഹവുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.

Top