പ്രധാനമന്ത്രി ഇന്ന് ​​ഗുരുവായൂരിൽ;കൊച്ചിൻ ഷിപ്പ്‌യാർഡിൽ മൂന്ന് വികസന പദ്ധതികളുടെ ഉദ്ഘാടനം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് കേരളത്തില്‍ നിരവധി പരിപാടികള്‍. ഏഴ് മണിയോടെ പ്രധാനമന്ത്രി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഹെലിപാഡില്‍ ഇറങ്ങും. കാര്‍മാര്‍ഗം ഗുരുവായൂര്‍ ക്ഷേത്രം ഗസ്റ്റ് ഹൗസില്‍ എത്തും. ഏഴരയോടെ ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെടും .

മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നിന്നും ഗസ്റ്റ് ഹൗസ് വരെയായിരുന്നു നരേന്ദ്ര മോദിയുടെ റോഡ് ഷോ. മഹാരാജാസ് ഗ്രൗണ്ട് മുതല്‍ ഗസ്റ്റ് ഹൗസ് വരെയുള്ള റോഡിന്റെ ഇരുഭാഗത്തുമായി നിരവധി ബിജെപി പ്രവര്‍ത്തകരാണ് തടിച്ച് കൂടിയത്. മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും ബിജെപി പ്രവര്‍ത്തകര്‍ മോദിയെ അഭിവാദ്യം ചെയ്തു. ഈ ചിത്രങ്ങള്‍ അടക്കം പങ്കുവച്ചായിരുന്നു മോദിയുടെ എക്‌സ് പോസ്റ്റ്.ഇന്നലെയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. കൊച്ചിയിലെ റോഡ് ഷോയ്ക്ക് ശേഷം എക്‌സില്‍ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘കൊച്ചിയുടെ സ്‌നേഹത്തില്‍ വിനയാന്വിതനായി. ചില കാഴ്ചകള്‍ പങ്കുവയ്ക്കുന്നു’, എന്നായിരുന്നു എക്‌സില്‍ മോദിയുടെ മലയാളത്തിലുള്ള കുറിപ്പ്.

ക്ഷേത്ര ദര്‍ശനത്തിനു ശേഷം നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും. 9.45 ഓടെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും. ഹെലികോപ്‌ററര്‍ മാര്‍ഗം പോകുന്ന പ്രധാനമന്ത്രി വലപ്പാട് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങും. തുടര്‍ന്ന് കാര്‍മാര്‍ഗം ക്ഷേത്രത്തില്‍ എത്തും ഒരു മണിക്കൂര്‍ ക്ഷേത്രത്തിലുണ്ടാകും. 11.15 ഓടെ ക്ഷേത്രത്തില്‍ നിന്ന് മടങ്ങും.. ഹെലികോപ്റ്റര്‍ മാര്‍ഗം കൊച്ചിയിലേക്ക് തിരിക്കും.

Top