വനിതാ കമ്മീഷന്റെ സ്ഥാപക ദിന പരിപാടി നരേന്ദ്ര മോഡി അഭിസംബോധന ചെയ്യും

ഡല്‍ഹി: ദേശീയ വനിതാ കമ്മീഷന്റെ സ്ഥാപക ദിന പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. നാളെ വൈകുന്നേരം 4:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് 30-ാമത് ദേശീയ വനിതാ കമ്മീഷന്‍ സ്ഥാപക ദിന പരിപാടി പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. വിവിധ മേഖലകളിലെ വനിതകളുടെ നേട്ടങ്ങള്‍ ആഘോഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘ഷീ ദി ചേഞ്ച് മേക്കര്‍’ എന്നതാണ് പരിപാടിയുടെ പ്രമേയം.

സംസ്ഥാന വനിതാ കമ്മീഷനുകള്‍, സംസ്ഥാന ഗവണ്മെന്റുകളിലെ വനിതാ-ശിശു വികസന വകുപ്പ്, സര്‍വകലാശാലകള്‍ , കോളേജ് അധ്യാപിക അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, വനിതാ സംരംഭകര്‍, ബിസിനസ് സംഘടനകള്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമാകും. കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും.

 

Top