ഇന്ധനവില വര്‍ധന പ്രധാനമന്ത്രി ഗൗരവമായി എടുത്തതായി കേന്ദ്ര സഹമന്ത്രി

modi

മുംബൈ: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവില വര്‍ധന പ്രധാനമന്ത്രി ഗൗരവമായി എടുത്തതായി കേന്ദ്രസഹമന്ത്രി ശിവപ്രസാദ് ശുക്ല. ക്രൂഡ് ഇറക്കുമതി ചെയ്യുന്നതാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നതിന് കാരണമെന്നും മന്ത്രി പറഞ്ഞു. വിദേശകമ്പനികള്‍ വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. പെട്രോളും ഡീസലും ചരക്ക് സേവന നികുതിയുടെ കീഴില്‍ കൊണ്ടുവരുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന ധനമന്ത്രിമാര്‍ അംഗീകരിക്കാതെ ചരക്ക് സേവന നികുതി കൗണ്‍സലിനു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും അദേഹം പറഞ്ഞു.

Top