പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് പ്രധാനമന്ത്രി

ദില്ലി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. മെയ് 28 ഞായറാഴ്ചയാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുന്നത്. രണ്ടാം മോദി സർക്കാറിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്.

വരുന്ന വർഷകാല സമ്മേളനം പുതിയ മന്ദിരത്തിലായിരിക്കും. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 2020 ഡിസംബറിലാണ് മന്ദിരത്തിന്റെ നി‍ർമാണം ആരംഭിച്ചത്. 65000 ചതുരശ്ര മീറ്റർ വിസ്താരമുള്ളതാണ് കെട്ടിടം.

Top