ഇറ്റലിയെ പ്രശംസിച്ച് പ്രധാനമന്ത്രി

ൽഹി ; ഇറ്റലിയുടെ കൊവിഡ് പ്രതിരോധത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങളുടെ വിജയകരമായ പോരാട്ടം ഞങ്ങളെ പ്രചോദിപ്പിക്കുകയും ഞങ്ങൾ എല്ലാവരും ഇറ്റലിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെയുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിൽ ആയിരുന്നു മോദിയുടെ പ്രശംസ. ഒപ്പം ഇന്ത്യ, ഇറ്റലി ബന്ധം കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും ഇനിയും കൂടുതൽ ധാരണകൾ വികസിപ്പിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിൽ സഹകരണത്തിന്റെ പുതിയ മേഖലകൾ തിരിച്ചറിയുമെന്നും പ്രധാന മന്ത്രി പറഞ്ഞു.

Top