ഉപഗ്രഹവിക്ഷേപണത്തില്‍ സെഞ്ച്വറി തികച്ച ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

modi

ന്യൂഡല്‍ഹി: നൂറാമത് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്2ന്റെ വിജയകരമായ വിക്ഷേപണം നടത്തിയ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിഎസ്എല്‍വിയുടെ വിജയകരമായ വിക്ഷേപിച്ച ഐഎസ്ആര്‍ഒയിലെ ശാത്രജ്ഞര്‍ക്ക് അഭിനന്ദനമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

ഐഎസ്ആര്‍ഒയുടെ മഹത്തായ വിജയമാണ് ഇതെന്നും, ഇന്ത്യയുടെ വിജയം നമ്മുടെ പങ്കാളികള്‍ക്കും പ്രയോജനപ്പെട്ടെന്നും, ആറ് രാജ്യങ്ങളുടെ 28 ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് ഇന്ന് ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചതെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

ശ്രീഹരിക്കോട്ടയില്‍നിന്ന് ഇന്ന് രാവിലെ 9.28നാണ് കാര്‍ട്ടോസാറ്റ്2 വിക്ഷേപിച്ചത്. പിഎസ്എല്‍വിസി40 റോക്കറ്റ് ഉപയോഗിച്ചാണ് കാര്‍ട്ടോസാറ്റ്2 വിക്ഷേപിച്ചത്. 31 ഉപഗ്രഹങ്ങളാണ് ഈ ഒരൊറ്റ ദൗത്യത്തിലൂടെ പിഎസ്എല്‍വി ബഹിരാകാശത്തെത്തിച്ചത്.

Top