“പ്രധാനമന്ത്രി തന്നെ ഒരു ദിവസം രാജ്യത്തിന് സ്വന്തം പേരിടും” -മമത

കൊല്‍ക്കത്ത: സ്റ്റേഡിയങ്ങളുടെ പേര് മാറ്റുകയും കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം ഫോട്ടോ അച്ചടിക്കുകയും ചെയ്ത പ്രധാനമന്ത്രി ഒരു ദിവസം രാജ്യത്തിന് തന്നെ സ്വന്തം പേരിടുമെന്ന് മമത ബാനർജി. നരേന്ദ്രമോദിയെ  പരിഹസിച്ചായിരുന്നു മമതയുടെ പ്രസ്താവന.കൊല്‍ക്കത്തയില്‍ നടന്ന വനിതാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.

‘സ്റ്റേഡിയത്തിന് സ്വന്തം പേരിടുന്നു. കോവിഡ് സര്‍ട്ടിഫിക്കറ്റിലും സ്വന്തം ചിത്രം പതിപ്പിക്കുന്നു. തന്റെ ഫോട്ടോ ഐഎസ്ആര്‍ഒ വഴി ബഹിരാകാശത്തേക്ക് അയക്കുന്നു. രാജ്യത്തിന് തന്നെ അദ്ദേഹത്തിന്റെ പേരിടുന്ന ദിവസമാണ് ഇനി വരാനിരിക്കുന്നത്’- മമത പറഞ്ഞു

കൊല്‍ക്കത്തയിലെ പ്രശസ്തമായ ബ്രിഗേഡ് ഗ്രൗണ്ടിനെ പ്രധാനമന്ത്രി ബി-ഗ്രേഡ് ഗ്രൗണ്ടാക്കി മാറ്റിയെന്നും മമത പറഞ്ഞു. ബ്രിഗേഡ് ഗ്രൗണ്ടില്‍ മോദി കഴിഞ്ഞ ദിവസം റാലി നടത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പരിഹാസം.

 

 

Top