മന്‍മോഹന്റെ ദേശസ്‌നേഹത്തെ പ്രധാനമന്ത്രി ചോദ്യം ചെയ്തിട്ടില്ലെന്ന് കേന്ദ്രം

Modi- manmohan

ന്യൂഡല്‍ഹി: മന്‍മോഹന്‍ സിങ്ങിനെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയില്‍ കേന്ദ്രം വിശദീകരണം നല്‍കി.

മന്‍മോഹന്‍ സിങ്ങിന്റെ ദേശസ്‌നേഹത്തെ പ്രധാനമന്ത്രി ചോദ്യം ചെയ്തിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

അധിക്ഷേപിക്കാന്‍ പ്രധാനമന്ത്രി ഉദ്ദേശിച്ചിരുന്നില്ലെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

അതേസമയം, കേന്ദ്രത്തിന്റ വിശദീകരണം തൃപ്തികരമാണെന്ന് കോണ്‍ഗ്രസ്സ് പറഞ്ഞു.

Top