മമ്മൂട്ടിയും മഞ്ജുവും ഒന്നിച്ചെത്തുന്ന ചിത്രം ദ പ്രീസ്റ്റിന്റെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു

മ്മൂട്ടിയും മഞ്ജു വാര്യരും നായികാനായകന്‍മാരായി അഭിനയിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണിപ്പോള്‍. എന്നാല്‍ കൊറോണ വൈറസ് ഭീതിയിലാണ് ഷൂട്ടിങ്ങ് നിര്‍ത്തിവച്ചതെന്ന വ്യാജപ്രചരണമാണിപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്.

അതേസമയം മഞ്ജു വാര്യരുടെ തിരക്കുകള്‍ മാനിച്ചാണ് ഷൂട്ടിങ് ബ്രേക്ക് എടുത്തിരിക്കുന്നതെന്നും അടുത്ത ഷെഡ്യൂള്‍ ഏപ്രിലില്‍ ആരംഭിക്കാനാണ് ഇരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

മഞ്ജുവിന് മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുള്ളത് കൊണ്ട് നേരത്തെ തീരുമാനിച്ച പ്രകാരമാണ് ഷെഡ്യൂള്‍ ബ്രേക്ക് എടുത്തിരിക്കുന്നതെന്നാണ് വാര്‍ത്ത.

ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവെക്കണോ എന്ന കാര്യത്തില്‍ അതാത് സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും തീരുമാനങ്ങള്‍ എടുക്കാമെന്നും ജാഗ്രതയോടെയിരിക്കണമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Top