ആന്ധ്രയില്‍ നികുതി കുറച്ചു:പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ട് രൂപയുടെ കുറവ്

petrole

അമരാവതി: ഇന്ധന വില കുതിച്ച് ഉയര്‍ന്നതോടെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇന്ധന വിലയിന്മേല്‍ ചുമത്തുന്ന മുല്യവര്‍ധന നികുതി (വാറ്റ്) കുറച്ചു. ഇതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ട് രൂപയുടെ കുറവാണ് ഉണ്ടാകുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് പുതിയ നിരക്ക് നിലവില്‍ വരും.

രണ്ട് ശതമാനം നികുതിയാണ് കുറച്ചത്. ഇതോടെ 1120 കോടിയുടെ നഷ്ടം ഖജനാവിനുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ സര്‍ക്കാരും ഇന്ധന വിലയുടെ നികുതി കുറച്ചിരുന്നു. ഇതോടെ രാജസ്ഥാനില്‍ പെട്രോളിനും, ഡീസലിനും 2.50 രൂപയുടെ കുറവാണ് ഉണ്ടായത്.

Top