എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവയുടെ വിലയില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് സൂചന

മുംബൈ: എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവയുടെ വില രാജ്യത്ത് വര്‍ദ്ധിക്കുമെന്ന് സൂചന.

നവംബര്‍ മുതല്‍ പുറത്തിറങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഇപ്പോള്‍ ഉള്ളതിനേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വില കൂടുമെന്നാണ് റിപ്പോര്‍ട്ട്.

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ ഒരുങ്ങുന്നത്.

വില വര്‍ദ്ധനവ് അനുഭവപ്പെടുന്നത് ഡിസംബര്‍ മുതലായിരിക്കും.

കഴിഞ്ഞ ജനുവരിക്ക് ശേഷം അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ 30 മുതല്‍ 50 ശതമാനം വരെ വില കൂടിയിട്ടുണ്ടെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്.

റഫ്രിജറേറ്ററുകളില്‍ ഉപയോഗിക്കുന്ന എംഡിഎം എന്ന രാസ വസ്തുവിന്റെ വില ഇരട്ടിയിലധികമായി വര്‍ദ്ധിച്ചതിനൊപ്പം ഇത് കിട്ടാനുമില്ലെന്ന് കമ്പനികള്‍ പറയുന്നു.

അതിനാല്‍ തന്നെ ഉല്‍പ്പന്നങ്ങളുടെ വില അഞ്ച് ശതമാനത്തിന് മുകളില്‍ കൂട്ടാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കമ്പനികള്‍ പറയുന്നത്.

Top