റേഷന്‍ അരിയുടേയും ഗോതമ്പിന്റേയും വില ഒരു രൂപ വീതം വര്‍ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന അരിയുടേയും, ഗോതമ്പിന്റേയും വില ഒരു രൂപ വീതം വര്‍ധിക്കും.

സൗജന്യ റേഷന്‍ ലഭിച്ചിരുന്ന 29 ലക്ഷം കാര്‍ഡുടമകള്‍ പുതിയപാക്കേജ് നടപ്പിലാകുന്നതോടെ ഭക്ഷ്യധാന്യങ്ങള്‍ക്ക് പണം നല്‍കേണ്ടിവരും.

മന്ത്രിസഭാ യോഗം റേഷന്‍ പാക്കേജിന് അംഗീകാരം നല്‍കിയതോടെയാണ് വില വര്‍ധന.

ഇതോടെ, സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിക്കൊണ്ടിരുന്ന 29 ലക്ഷം പിങ്ക് കാര്‍ഡുടമകള്‍ അരിക്കും, ഗോതമ്പിനും ഒരു രൂപ വീതം നല്‍കണം.

ഇതോടെ സംസ്ഥാനത്ത് സൗജന്യ റേഷന്‍ വാങ്ങുന്നവരുടെ എണ്ണം 6 ലക്ഷമായി ചുരുങ്ങും.

Top