നവംബര്‍ ഒന്നുമുതല്‍ യു.എ.യില്‍ പെട്രോളിനും ഡീസലിനും വില വര്‍ധനവ്

petrole

ദോഹ: രാജ്യത്ത് ഇന്ധന വിലയില്‍ നവംബര്‍ ഒന്നു മുതല്‍ വര്‍ധനവുണ്ടാകുന്നു.

പ്രീമിയം, സൂപ്പര്‍ പെട്രോളിനും ഡീസലിനുമാണ് വില വര്‍ധിച്ചിരിക്കുന്നത്.

ഒക്ടോബറില്‍ 1.60 റിയാല്‍ ആയിരുന്ന പ്രീമിയം പെട്രോളിന് ലിറ്ററിന് 1.65 റിയാലായും 1.70 റിയാല്‍ ആയിരുന്ന സൂപ്പറിന് 1.75 റിയാലുമാണ് നവംബറിലെ വില.

1.55 റിയാല്‍ ആയിരുന്ന ഡീസലിന് 10 ദിര്‍ഹം വര്‍ധിച്ച് 1.65 റിയാലിലെത്തി.

അന്താരാഷ്ട്ര എണ്ണ വിപണിയുടെ നിരക്ക് അനുസരിച്ച് ഇന്ധനവില മാസംതോറും പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതിനുശേഷം ആദ്യമായിട്ടാണ് ഇത്രയും വില വര്‍ധിക്കുന്നത്. ഇന്ധന വില വര്‍ധനവ് പ്രഖ്യാപിച്ചത് ഖത്തര്‍ പെട്രോളിയമാണ്.

സെപ്റ്റംബറിനെ അപേക്ഷിച്ച് കഴിഞ്ഞ മാസവും പ്രീമിയം, സൂപ്പര്‍ പെട്രോള്‍ വിലയില്‍ 10 ദിര്‍ഹത്തിന്റെയും ഡീസലിന്റെ വിലയില്‍ അഞ്ചു ദിര്‍ഹത്തിന്റെയും വര്‍ധനവുണ്ടായിരുന്നു.

Top