സംസ്ഥാനത്ത് മണ്ണെണ്ണ വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ വില കൂടി. റേഷൻ മണ്ണെണ്ണയുടെ വില ലിറ്ററിന് നൂറ് രൂപ കടന്നു. ജൂലായ് മാസത്തിൽ ചില്ലറ വ്യാപാര വില 102 രൂപയായാണ് നിശ്ചയിച്ചത്.

അടുത്ത മൂന്ന് മാസത്തെ വില എണ്ണ കമ്പനികൾ വർധിച്ചപ്പോഴാണ് നൂറ് കടന്നത്. നിലവിൽ 88 രൂപയാണ് വില. സ്റ്റോക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരാണ് വില വർധിപ്പിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

ലിറ്ററിന് 18 രൂപയായിരുന്ന റേഷൻ മണ്ണെണ്ണ വില രണ്ടര വർഷത്തിനിടെ 84 രൂപയാണു വർധിച്ചത്. കഴിഞ്ഞ വർഷം നവംബറിലാണ് 50 രൂപ കടന്നത്.

Top