വിജയദശമി ദിനമായ ഇന്നും സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

കൊച്ചി: വിജയദശമി ദിനമായ ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ വര്‍ദ്ധിച്ച് 5,655 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് ഉയര്‍ന്നത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45,240 രൂപയായി.

ഉത്സവ-വിവാഹ സീസണും, ആഗോള തലത്തിലെ സംഘര്‍ഷങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ആഗോള വിപണിയില്‍ സ്വര്‍ണം 2,000 ഡോളര്‍ നിലവാരത്തോട് അടുക്കുകയാണ്. നിലവില്‍, സ്വര്‍ണം ഔണ്‍സിന് 1,976.37 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസത്തിന്റെ ആദ്യ വാരങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കുതിച്ചുയരുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 78.50 രൂപയും, 8 ഗ്രാം വെള്ളിക്ക് 628 രൂപയുമാണ് നിരക്ക്.

Top