രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു

ദില്ലി: രാജ്യത്ത് പാചക വാതക വില കുറച്ച് എണ്ണ വിപണന കമ്പനികൾ. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഉപയോഗിക്കുന്ന വാണിജ്യ എൽപിജിയുടെ വിലയാണ് കുറച്ചിരിക്കുന്നത്. 19 കിലോഗ്രാം കൊമേഴ്‌സ്യൽ എൽപിജിയുടെ സിലിണ്ടറിന് 115.50 രൂപയാണ് കുറഞ്ഞത്.

ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞതിനെ തുടർന്നാണ് രാജ്യത്ത് എണ്ണ കമ്പനികൾ വില കുറച്ചിരിക്കുന്നത്. 2022 ജൂണിന് ശേഷം ഏഴാമത്തെ തവണയാണ് വാണിജ്യ എൽപിജി വില കുറയ്ക്കുന്നത്. 19 കിലോ വാണിജ്യ സിലിണ്ടറിന് ഏഴു തവണയായി 610 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Top