പോക്കോ എം 3യുടെ രണ്ട് മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ചു

ണ്ട് സ്റ്റോറേജ് വേരിയന്റുകളിലായി പോക്കോ എം 3യുടെ വില 500 രൂപ വര്‍ധിപ്പിച്ചു. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള എഡിഷന്‍ ഇപ്പോള്‍ 11,499 രൂപയും, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,499 രൂപയുമാണ് വില വരുന്നത്.

വിലവര്‍ദ്ധനവ് ഉണ്ടായിരുന്നിട്ടും, പോക്കോ എം 3 ഇപ്പോഴും അതിന്റെ വിഭാഗത്തിലെ മികച്ച സ്മാര്‍ട്‌ഫോണ്‍ ഓപ്ഷനുകളില്‍ ഒന്നാണ്. റെഡ്മി 10 പവറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍. ഇത് സമാനമായ വിലയ്ക്ക് വില്‍പ്പന നടത്തുകയും ചെയ്യുന്നു. ഗോറില്ല ഗ്ലാസ് 3 സുരക്ഷയുള്ള 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്പ്ലേയാണ് എം 3 ന് ലഭിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗണ്‍ 662 ചിപ്സെറ്റാണ് പോക്കോ എം 3 യ്ക്ക് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത്.

ലോഞ്ച് ചെയ്യുന്ന സമയത്ത് ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കി പോക്കോ ഇത് എംഐയുഐ 12 ഉപയോഗിച്ച് പുറത്തിറക്കി. 48 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ, 2 മെഗാപിക്‌സല്‍ ഡെപ്ത് ക്യാമറ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സവിശേഷ ക്യാമറ ഹമ്പ് ഡിസൈന്‍. മുന്‍ ക്യാമറ 8 മെഗാപിക്‌സല്‍ സെന്‍സര്‍ നല്‍കിയിരിക്കുന്നു.

18W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള സപ്പോര്‍ട്ടുമായി 6000 എംഎഎച്ച് ബാറ്ററി പോക്കോയിലുണ്ട്. 3.5 എംഎം ഹെഡ്ഫോണ്‍ ജാക്കും യുഎസ്ബി-സി പോര്‍ട്ടും ഇവിടെയുണ്ട്. ബേസിക് എഡിഷന്‍ 13,999 രൂപ മുതല്‍ പോക്കോ എം 3 പ്രോയും അടുത്തിടെ പുറത്തിറക്കി. പ്രോയ്ക്ക് 5 ജി ശേഷിയുള്ള ഡൈമെന്‍സിറ്റി 700 ചിപ്സെറ്റും 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലേയും ലഭിക്കുന്നു, പക്ഷേ ചെറിയ 5000 എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ വരുന്നത്.

 

Top