ഐ എസിനെ പൂര്‍ണമായും തുടച്ചു നീക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്

trump

വാഷിംഗ്ടണ്‍: ഭീകരസംഘടനയായ ഐ എസിനെ പൂര്‍ണമായും തുടച്ചു നീക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഐഎസ് പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും വൈകാതെ ഇറാക്കില്‍ നിന്നും സിറിയയില്‍ നിന്നും അവരെ തുടച്ചു നീക്കുമെന്നും ട്രംപ് വ്യക്തമാക്കി.

മൊസൂള്‍ നഗരം ഐഎസില്‍ നിന്നു തിരിച്ചു പിടിച്ചതിന് ഇറാക്കി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയെ ട്രംപ് അഭിനന്ദിച്ചു.

ഐഎസിനെതിരായ പോരാട്ടത്തിലെ നാഴികക്കല്ലാണ് മൊസൂളിന്റെ പതനമെന്ന് അല്‍ അബാദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ട്രംപ് പറഞ്ഞു.

മൊസൂളിലും മറ്റു ചിലയിടങ്ങളിലും ഇനിയും ഐ എസിന്റെ സാന്നിധ്യം കുറഞ്ഞതോതിലെങ്കിലും ഉണ്ടെന്നും, ഐ എസിനെ പൂര്‍ണമായി തുടച്ചു നീക്കുന്നതുവരെ വിശ്രമമില്ലെന്നും അദ്ദേഹം അറിയിച്ചു.

Top