ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് അല്‍ട്രോസ് ഉടന്‍ വിപണിയില്‍ എത്തും

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് അല്‍ട്രോസിന്റെ പരീക്ഷണയോട്ടം നടത്തുന്ന പുതിയ ചിത്രങ്ങള്‍ അധികൃതര്‍ പുറത്തിവിട്ടു. പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായുള്ള ഡ്രൈവിന്റെ ചിത്രങ്ങളാണിത്. അള്‍ട്രോസ് ഇന്ത്യന്‍ വിപണിയില്‍ ജൂണ്‍-ജൂലൈ മാസത്തോടെ എത്തുമെന്നാണ് സൂചന.

സ്‌റ്റൈലിഷ് രൂപഘടനയ്ക്ക് പ്രാധാന്യം നല്‍കിയാണ് അല്‍ട്രോസിന്റെ ഓവറോള്‍ ഡിസൈന്‍. ഇംപാക്ട്‌സ് 2.0 ഡിസൈന്‍ അടിസ്ഥാനത്തില്‍ ആല്‍ഫ പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്‌പോര്‍ട്ടി ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ എന്നിവയാണ് അല്‍ട്രോസിന്റെ മുന്‍വശത്തെ പ്രത്യേകത.

വശങ്ങളിലെ വലിയ വീല്‍ ആര്‍ച്ചുകള്‍ വാഹനത്തിന് മസില്‍മാന്‍ രൂപം നല്‍കും. ഉള്‍വശത്തും സ്‌പോര്‍ട്ടി രൂപഘടനയ്ക്ക് ഒട്ടും കുറവില്ല. 7;ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അകത്തുണ്ട്.

ടാറ്റ കാറുകളില്‍ ആദ്യമായി വിന്‍ഡോ ഹാന്‍ഡില്‍ അള്‍ട്രോസില്‍ കൊണ്ടുവരികയാണ്. സി പില്ലറിനു പകരമായാണ് ഡോര്‍ ഹാന്‍ഡില്‍ വരുന്നത്. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്‌. 5500 ആര്‍പിഎമ്മില്‍ 75 kw പവറും 1750-4000 ആര്‍പിഎമ്മില്‍ 140 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. 2020 ഓടെ അല്‍ട്രോസിന്റെ ഇലക്ട്രിക് വകഭേദവും ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്നുണ്ട്.

Top