ആരാധകര്‍ ആവേശത്തില്‍ ; പ്രീമിയര്‍ ലീഗ് മത്സര ക്രമങ്ങള്‍ നാളെ അറിയാം

2019-2020 ലെ പ്രീമിയര്‍ ലീഗ് മത്സര ക്രമം നാളെ പുറത്ത് വിടും. ലീഗിലെ ഇരുപത് ടീമുകളുടെയും മത്സര ക്രമം അന്ന് തന്നെ അറിയാന്‍ സാധിക്കും. വിവിധ ഡര്‍ബി മത്സരങ്ങള്‍ മുതല്‍ പ്രമുഖ ടീമുകളുടെ ആദ്യ മത്സരങ്ങളുടെ സമയ ക്രമവും അറിയാന്‍ സാധിക്കും. മാത്രമല്ല ഡിസംബര്‍- ജനുവരി മാസങ്ങളിലെ ടീമുകളുടെ മത്സര ക്രമവും 10ന് പുറത്തുവിടും.

പുതിയ ലീഗ് സീസണ്‍ ആഗസ്റ്റ് 10ന് ഇംഗ്ലണ്ടിലാണ് ആരംഭിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് മത്സര ക്രമങ്ങളും, രാജ്യാന്തര മത്സര ക്രമങ്ങളും കണക്കില്‍ എടുത്താണ് ലീഗില്‍ മത്സര ക്രമങ്ങള്‍ നിശ്ചയിക്കുന്നത്. മത്സര ക്രമങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഇംഗ്ലണ്ടില്‍ പൊലീസ് , ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്‌മെന്റുകളുടെ അനുമതിയും നിര്‍ണായകമാണ്.

Top