ഗര്‍ഭിണിയെ മൂന്ന് കിലോ മീറ്റര്‍ നടത്തിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഭുവനേശ്വര്‍: ഒഡിഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ ഹെല്‍മറ്റ് പരിശോധനയ്ക്കിടെ ഗര്‍ഭിണിയെ മൂന്ന് കിലോ മീറ്റര്‍ നടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. റീന ബെക്സല്‍ എന്ന സബ് ഇന്‍സ്പെക്ടറെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഗുരുബാരി എന്ന യുവതി പരിശോധനയ്ക്കായി ഭര്‍ത്താവ് ബിക്രം ബിരുലിക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. യാത്രയില്‍ ബിക്രം ഹെല്‍മറ്റ് വച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഗുരുബാരി ഹെല്‍മറ്റ് വച്ചിട്ടുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് 500 രൂപ പിഴ ഈടാക്കുകയും ചെയ്തു.

ശേഷം ബിക്രമിനോട് പൊലീസ് സ്റ്റേഷനില്‍ പോയി പിഴ അടക്കുവാന്‍ നിര്‍ദേശിക്കുകയും ഒപ്പം കഠിനമായ ചൂടില്‍ ഗുരുബാരിയെ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിക്കുകയും ചെയ്തു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്.

 

Top