റയല്‍ മാഡ്രിഡിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ ജൂലൈ 28ന് ആരംഭിക്കും

യല്‍ മാഡ്രിഡിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് ജൂലൈ 28ന് തുടക്കം കുറിക്കും. പുതിയ പരിശീലകനായ ലോപെടെഗിയുടെ കീഴിലാണ് ടീമിന്റെ പരിശീലനം. യു.എസിലും മെക്‌സിക്കോയിലുമാണ് ഇത്തവണ റയല്‍ മാഡ്രിഡിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ നടക്കുക.

നേരത്തെ പരിശീലക സ്ഥാനത്ത് നിന്ന് രാജി വെച്ച സിദാന്റെ പദ്ധതി പ്രകാരമായിരുന്നു റയല്‍ മാഡ്രിഡിന്റെ മെക്‌സിക്കോ – യു.എസ് പ്രീ സീസണ്‍. അത് തുടരാന്‍ പുതിയ കോച്ച് ലോപെടെഗിയു തീരുമാനിക്കുകയായിരുന്നു.

മെക്‌സിക്കോയില്‍ വെച്ചാണ് റയല്‍ മാഡ്രിഡിന്റെ ആദ്യ പ്രീ സീസണ്‍ മത്സരം നടക്കുക. മെക്‌സിക്കന്‍ ടീമായ പെബ്ലായുമായാണ് ആദ്യ മത്സരം. 28 വര്‍ഷത്തിന് ശേഷം ആദ്യമായാണ് റയല്‍ മാഡ്രിഡ് മെക്‌സിക്കോയില്‍ കളിക്കുന്നത്. അതിനു ശേഷം ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിലും റയല്‍ മാഡ്രിഡ് പങ്കെടുക്കും. ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ റയല്‍ മാഡ്രിഡ് ഓഗസ്റ്റ്‌ന് 1ന് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെയും ഓഗസ്റ്റ് 5ന് യുവന്റസിനെയും ഓഗസ്റ്റ് 8ന് റോമയെയും നേരിടും.

അതിനു ശേഷം ഓഗസ്റ്റ് 15ന് നടക്കുന്ന അത്‌ലറ്റികോ മാഡ്രിഡിനെതിരെയുള്ള യുവേഫ സൂപ്പര്‍ കപ്പ് പരിശീലനങ്ങള്‍ക്കായി റയല്‍ മാഡ്രിഡ് ടീം സ്‌പെയിനില്‍ തിരിച്ചെത്തും. എന്നാല്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന റയല്‍ മാഡ്രിഡ് താരങ്ങള്‍ വൈകിയെ ടീമിനൊപ്പം ചേരു.

Top