മരണത്തെ തോൽപിക്കാൻ ഹോളിവുഡ് ചിത്രം റിഎലീവ് ; പോസ്റ്റർ പുറത്ത് എത്തി

രിച്ച് അറുപതു വര്‍ഷങ്ങള്‍ക്കു ശേഷം ജീവിതത്തിലേക്ക് തിരിച്ചു വരുന്ന മനുഷ്യന്റെ കഥ പറയുന്ന ചിത്രം റിഎലീവിന്റെ പോസ്റ്റർ പുറത്ത് എത്തി.

മാറ്റിയോ ഗില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ടോം ഹ്യൂസ്, ചാര്‍ലറ്റ് ലെ ബോണ്‍,ഔന ചാപ്ലിന്‍, ബാരി വാര്‍ഡ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

മാര്‍ക് എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് സിനിമ പറയുന്നത്.  അദ്ദേഹം അധികകാലം ജീവിച്ചിരിയ്ക്കുകയില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി . എന്നാല്‍ ജീവിതത്തെ സ്നേഹിച്ചു കൊതിതീരാത്ത മാര്‍ക് മരണ ശേഷം തന്റെ ശരീരം ഫ്രീസ് ചെയ്തു വയ്ക്കണമെന്ന് ആവശ്യപ്പെട്ടു .

മാര്‍ക് മരിച്ച് അറുപതില്‍പരം വര്‍ഷങ്ങള്‍ക്കു ശേഷം ജീവന്‍ വച്ച് തിരിച്ചെത്തുകയാണ്. എന്നാല്‍ തന്റെ ഭാവിയും പുതുപരിപാടികളും ആസൂത്രണം ചെയ്യുന്ന മാര്‍കിനു മുന്നില്‍ ഭൂതകാലം പ്രതീക്ഷിക്കാത്ത തരത്തില്‍ എത്തിചേരുകയാണ്.

പുതിയ കഥയുമായി എത്തുന്ന ചിത്രം സെപ്റ്റംബര്‍ 29ന് തീയേറ്ററുകളിലെത്തും.

Top