സിസിഎല്‍ വേദിയില്‍ പുഷ്പക വിമാനം എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ലോഞ്ച് നടന്നു

കൊച്ചി: റയോണാ റോസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ കുടിയാന്‍മല നിര്‍മിച്ച് നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുഷ്പക വിമാനം എന്ന ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ ലോഞ്ച് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് നടന്നു. സിസിഎല്ലില്‍ ചെന്നൈ റിനോസ് V/S കേരള സ്ട്രൈക്കേഴ്സ് മത്സര വേദിയിലായിരുന്നു ചിത്രത്തിന്റെ ലോഞ്ച് നടന്നത്.

പുഷ്പക വിമാനം എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. സിജു വില്‍സന്‍, ബാലു വര്‍ഗീസ്, ധീരജ് ഡെന്നി എന്നിവരോടോപ്പം തുല്യവേഷത്തില്‍ മലയളത്തിലെ ഒരു പ്രമുഖ താരവും അതിഥി താരമായി എത്തുന്നു എന്ന പ്രതേകതയും ഈ ചിത്രത്തിനുണ്ട്. വേല എന്ന ചിത്രത്തിലൂടെ കടന്നു വന്ന നമൃതയാണ് നായിക. സിദ്ദിഖ്, ലെന, സോഹന്‍ സീനുലാല്‍, മനോജ്.കെ.യു, ജയകൃഷ്ണന്‍, ഹരിത് , മാസ്റ്റര്‍ വസിഷ്ട് വാസു എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

എം.പത്മകുമാര്‍, മേജര്‍ രവി, ശ്രീകുമാര്‍ മേനോന്‍, സമുദ്രക്കനി എന്നിവര്‍ക്കൊപ്പം പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു കൊണ്ടാണ് ഉല്ലാസ് കൃഷ്ണ ഇപ്പോള്‍ സ്വതന്ത്ര സംവിധായകനാകുന്നത്.ജീവിതം ആഘോഷിച്ചു നടക്കുന്ന ചെറുപ്പക്കാരുടെ നിത്യജീവിതത്തിലേക്കാണ് ചിത്രം കണ്ണോടിക്കുന്നത്. നാം ശീലിച്ചുപോരുന്ന ദിനചര്യകളില്‍ Oru minute മാറ്റം പോലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

കിവിസോ മൂവീസാണ് ചിത്രത്തിത്തിന്റെ സഹ നിര്‍മ്മാണം. സന്ദീപ് സദാനന്ദനും, ദീപു .എസ് .നായരുമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം – രാഹുല്‍ രാജ്. ഛായാഗ്രഹണം – രവിചന്ദ്രന്‍, എഡിറ്റിംഗ് – അഖിലേഷ് മോഹന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – അഭിലാഷ് അര്‍ജ്ജുനന്‍, പ്രൊഡക്ഷന്‍ കണ്‍കോളര്‍- പ്രശാന്ത് നാരായണന്‍,കല സംവിധാനം – അജയ് മങ്ങാട് കോസ്റ്റും – ഡിസൈന്‍ – അരുണ്‍ മനോഹര്‍. മേക്കപ്പ് – ജിത്തു പയ്യന്നൂര്‍. പ്രൊഡക്ഷന്‍ മാനേജര്‍ – നജീര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്, ആക്ഷന്‍ – കലൈ കിംഗ്‌സണ്‍ , സ്റ്റണ്ട് സില്‍വ, മാഫിയ ശശി, VFX – Panache, സൗണ്ട് ഡിസൈന്‍ – ജിതിന്‍ ജോസഫ്, സ്റ്റീല്‍സ് – ജെഫിന്‍ ബിജോയ്, മാര്‍ക്കറ്റിങ് – എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍ , പി ആര്‍ – ജിനു അനില്‍കുമാര്‍, വൈശാഖ്, വാഴൂര്‍ ജോസ്. ആരിഫ പ്രൊഡക്ഷന്‍സ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കും.

Top