സുരാജും നിമിഷയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന താരങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ : മഹത്തായ ഭാരതീയ അടുക്കള. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്ററും ടൈറ്റിലും പൃഥ്വിരാജ് പുറത്തുവിട്ടു. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്കില്‍ സുരാജും, നിമിഷയും വിവാഹിതരായി കല്യാണമണ്ഡപത്തില്‍ ഇരിക്കുന്നതായി കാണാം.

സാലു കെ തോമസ് ആണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍, എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. . ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജും നിമിഷവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങള്‍ ഒരുക്കിയത് ജിയോ ആയിരുന്നു.

Top