‘ലിയോ’യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു

വിജയ്- ലോകേഷ് കൂട്ടുകെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിയോ. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ലിയോ.സിനിമയുടെ ഷൂട്ടിങ് അവസാനിച്ചുവെന്നും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ കളര്‍ ഗ്രേഡിങ് ജോലികള്‍ പുരോഗമിക്കുകയാണ്. ചെന്നൈയിലെ ഐജീന്‍ സ്റ്റുഡിയോയിലാണ് വിജയ് ചിത്രത്തിന്റെ ഡിജിറ്റല്‍ ഇന്റര്‍മീഡിയറ്റ് ജോലികള്‍ നടക്കുന്നത്.

അടുത്ത മാസം 31നാണ് ഓഡിയോ ലോഞ്ചിങ് നടക്കുക. വിജയ്യുടെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സഞ്ജയ് ദത്ത് അര്‍ജുന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.165 ദിവസമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ചിത്രീകരണം കഴിഞ്ഞെന്ന വിവരം സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് അറിയിച്ചത്. സിനിമയ്ക്കായി പണിയെടുത്ത എല്ലാവര്‍ക്കും നന്ദി പറയുകയായിരുന്നു അദ്ദേഹം.2008 ല്‍ പുറത്തിറങ്ങിയ കുരുവിയ്ക്ക് ശേഷം വിജയ് തൃഷ ജോഡി ഒന്നിക്കുന്ന സിനിമ കൂടിയാണ് ലിയോ . ഗൗതം വാസുദേവന്‍ മേനോന്‍, അര്‍ജുന്‍, മാത്യു തോമസ്, മിഷ്‌കിന്‍, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, മന്‍സൂര്‍ അലി ഖാന്‍, സാന്‍ഡി മാസ്റ്റര്‍, മനോബാല, ജോര്‍ജ്, അഭിരാമി വെങ്കടാചലം,ബാബു ആന്റണി, ഡെന്‍സില്‍ സ്മിത്ത്, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Top