The possibility of US-India joint operation in Pakistani terrorist areas

കാബൂള്‍: അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ-അമേരിക്ക സംയുക്ത സൈനിക ഓപ്പറേഷന് സാധ്യത.

ഭീകരതക്കെതിരെ ശക്തമായ നിലപാടുള്ള വ്യക്തിയാണ് ട്രംപ്. തീരുമാനങ്ങളും പെട്ടെന്ന് എടുക്കും. എടുത്ത് ചാട്ടമെന്ന് എതിരാളികള്‍ ആക്ഷേപിക്കുമെങ്കിലും ഈ എടുത്തുചാട്ടം ഇന്ത്യക്ക് ആത്യന്തികമായി ഗുണം ചെയ്യുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പാക്കിസ്ഥാനിലെ ഭീകരവാദികള്‍ക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കുമ്പോഴും പാക്കിസ്ഥാനെ പൂര്‍ണ്ണമായും അമേരിക്ക ഇതുവരെ കൈവിട്ടിരുന്നില്ല.

എന്നാല്‍ പാക്കിസ്ഥാന്‍ വഴി സാമ്പത്തിക ഇടനാഴി ചൈനക്ക് സ്ഥാപിക്കാന്‍ അവസരമൊരുക്കിയ സാഹചര്യത്തില്‍ ഇനി പഴയപോലെ പാക്കിസ്ഥാനോട് മൃദുസമീപനം സ്വീകരിക്കാന്‍ അമേരിക്കക്ക് കഴിയില്ല. അവിടെയാണ് ട്രംപിന്റെ നിലപാടിന് പ്രസക്തി വര്‍ദ്ധിക്കുന്നത്.

ഭീകരക്യാംപുകളെല്ലാം ആക്രമിച്ച് തകര്‍ത്ത് കളയണമെന്ന നിലപാടുകാരനാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്.

ഇന്ത്യയുമായും മോദിയുമായും ചേര്‍ന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന അതിയായ ആഗ്രഹവും അദ്ദേഹത്തിനുണ്ട്.

മോദിയുടെ കടുത്ത ആരാധകനായ ട്രംപിന്റെ അടുത്ത സുഹൃത്താണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍.

ഭീകരതക്കെതിരായ പോരാട്ടത്തില്‍ നിലവിലെ ഭിന്നത മറച്ച് വച്ച് അമേരിക്കന്‍-റഷ്യന്‍ സഹകരണം ഉണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

ഈ സഖ്യത്തിലേക്ക് ഇന്ത്യയെ പരിഗണിക്കുന്ന കാര്യത്തില്‍ ഇരുരാഷ്ട്രത്തലവന്മാര്‍ക്കും ഒരേ നിലപാടാണ് ഉള്ളത്.

ഇന്ത്യ-അമേരിക്ക-റഷ്യ സഖ്യം സാധ്യമായാല്‍ അത് വലിയ മാറ്റങ്ങള്‍ക്ക് തന്നെ കാരണമാകുമെന്നും ഉറപ്പാണ്.

ചൈനയുടെ പിന്‍തുണയില്‍ ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ ആഗ്രഹിക്കുന്ന പാക്കിസ്ഥാന് അപ്രതീക്ഷിത ആഘാതമാണ് ട്രംപിന്റെ വിജയം.

അമേരിക്കന്‍ ഭരണസംവിധാനം മാറുന്നതോടെ പാക്കിസ്ഥാന്‍ കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അഫ്ഗാനിസ്ഥാനടക്കമുള്ള പാക്ക് അതിര്‍ത്തി രാജ്യങ്ങളില്‍ ഇന്ത്യയെ പോലെ തന്നെ അമേരിക്കക്കും ശക്തമായ സാന്നിധ്യമുണ്ട്.

ഐഎസിനെ ഉന്മൂലം ചെയ്യുക എന്നതോടൊപ്പം പാക്കിസ്ഥാനിലെ ഭീകരക്യാംപുകള്‍ ആക്രമിച്ച് തകര്‍ക്കുകയെന്ന നിലപാട് ട്രംപിനുള്ളതിനാല്‍ പാക്കിസ്ഥാന് ഇനി ഉറക്കമില്ലാത്ത രാത്രികളാണ്. ഇന്ത്യ ആവശ്യപ്പെട്ട കൊടും ഭീകരരായ ഹാഫിസ് മുഹമ്മദിനെയും,മസൂദ് അസറിനെയും വിട്ട് നല്‍കാന്‍ ട്രംപും ആവശ്യപ്പെട്ടേക്കും.

ഇന്ത്യയെപ്പോലെ അമേരിക്കയെയും ഇനി വെല്ലുവിളിച്ചാല്‍ ഒബാമയല്ല ട്രംപ് എന്നതിനാല്‍ തിരിച്ചടിയും സ്‌പോട്ടില്‍ തന്നെ കിട്ടാനാണ് സാധ്യത.

പുതിയ സാഹചര്യത്തില്‍ ഇന്ത്യ വല്ല സാഹസത്തിനും മുതിരുമോയെന്ന കാര്യത്തിലും പാക്കിസ്ഥാന് ആശങ്കയുണ്ട്.

ചൈന പാക്കിസ്ഥാന്‍ വഴി നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴി തകര്‍ക്കലാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ചൈനയും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.

ബലൂചിസ്ഥാന്‍ വിവാദം ഇന്ത്യ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നത് തന്നെ ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നാണ് ചൈനയുടെ ആക്ഷേപം.

Top