ചരിത്ര സന്ദർശനത്തിനായി മാർപാപ്പ ഇന്ന് ഇറാഖിലെത്തും

ഇറാഖ്: ചരിത്ര സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഇറാഖിലെത്തും.ഇന്ന് ബാഗ്ദാദിലെത്തുന്ന മാർപാപ്പ പ്രസിഡന്‍റ് ബർഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായും കൂടിക്കാഴ്ച നടത്തും.

സിറിയിൽ നടക്കുന്ന സർവ്വമത സമ്മേളനത്തിലും മാർപാപ്പ പങ്കെടുക്കും. നജാഫിലെ ഷിയാ ആത്മീയ ആചാര്യനായ ആയത്തുല്ല അലി അൽ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. ബാഗ്ദാദിലും ഇർബിലിലും കുർബാന അർപ്പിക്കുന്ന മാർപ്പാപ്പ മൊസൂളും സന്ദർശിക്കും.

കൊവിഡ് ഭീഷണിക്കിടെ ഇറാഖിലെത്തുന്ന മാർപാപ്പ തിങ്കളാഴ്ചയാണ് മടങ്ങുക.

Top