ഉപതെരഞ്ഞെടുപ്പിൽ ചർച്ച രാഷ്ട്രീയ സ്ഥിതി:എ വിജയരാഘവൻ

ഡൽഹി: ആം ആദ്മി , ട്വന്റി ട്വന്റി സ്ഥാനാർഥികൾ ഇല്ലാത്തത് ആർക്കും പ്രതിസന്ധി അല്ലെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അം​ഗം എ വിജയരാഘവൻ. ഒരു തെരഞ്ഞെടുപ്പും ആവർത്തനമല്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതി ആണ് പ്രധാനം. ഇടതുപക്ഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ് മത്സരിക്കുന്നത്

സർക്കാർ സ്വീകരിച്ച നിലപാടുകൾ ജനസമ്മതി വർധിപ്പിച്ചിട്ടുണ്ട്. യുഡിഎഫിന്റെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നത് ആയിരിക്കും തെരഞ്ഞെടുപ്പ് ഫലം. കേരളത്തിലെ പ്രധാനപ്പെട്ട മുന്നണികൾ എൽഡിഎഫും യുഡിഎഫും ബിജെപിയും ആണ്. ബാക്കി പാർട്ടികൾ രാഷ്ട്രീയ മേഖലകളിൽ പ്രസക്തമല്ല. എൽഡിഎഫിനും യുഡിഎഫിനും മാത്രമേ എംഎൽഎമാർ ഉള്ളൂ എന്നതാണ് വസ്തുത.ഇടതുമുന്നണി മത്സരിക്കുന്നത് മുന്നണിയുടെ നിലപാടുകൾ വച്ചാണ്. ബാക്കിയുള്ളത് അവരവരുടെ അഭിപ്രായങ്ങൾ ആയി കണ്ടാൽ മതിയെന്നും എ വിജയരാഘവൻ പറഞ്ഞു.

Top