നടത്താന്‍ പറ്റുന്നത് പറയുന്നതാണ് നയം; അല്‍ഫോണ്‍സ് കണ്ണന്താനം

Alphons Kannanthanam

കാഞ്ഞിരപ്പള്ളി: തന്റെ നയം വ്യക്തമാക്കി കാഞ്ഞിരപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. നടത്താന്‍ പറ്റുന്നത് പറയുക, പറയുന്നത് ചെയ്യുക എന്നതാണ് തന്റെ നയമെന്ന് കണ്ണന്താനം പറഞ്ഞു. 1988 മുതല്‍ ’91വരെ കോട്ടയം കലക്ടറായിരുന്ന തനിക്ക് കാഞ്ഞിരപ്പള്ളിയെ നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞിരപ്പള്ളി എം.എല്‍.എയായിരുന്ന കാലത്ത് അഞ്ചു വര്‍ഷം കൊണ്ട് 350 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. 427 ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കിയ കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്‌റ്റേഷന്‍ ഇതിന്റെ ഉദാഹരണമാണ്. അതിന്റെ അവസ്ഥയില്‍ സഹതാപമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Top