തുമ്പയില്‍ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു

തിരുവനന്തപുരം: തുമ്പയില്‍ ബോംബ് നിര്‍മാണ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു.

കഴക്കൂട്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മഹേഷിനാണ് കുത്തേറ്റത്.

മുഖത്തും കഴുത്തിനും പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Top