ത്രിപുര മുഖ്യമന്ത്രിയുടെ സുരക്ഷയ്‌ക്കെത്തിയ പൊലീസുകാരന് പാമ്പ് കടിയേറ്റു

Biplab Kumar Deb

നെടുമ്പാശേരി : ബിപ്ലവ് കുമാര്‍ ദേബിന്റെ സുരക്ഷയ്‌ക്കെത്തിയ പൊലീസുകാരനെ പാമ്പ് കടിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിനടുത്തുള്ള മാരിയറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ തങ്ങിയത്. അവിടെ ഡ്യൂട്ടിയിലായിരുന്ന സിവില്‍ പോലീസ് ഓഫീസറായ റോജിനാണ് പാമ്പു കടിയേറ്റത്.

റോജിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ആറ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. സുരക്ഷയ്ക്ക് എത്തിയ പോലീസുകാര്‍ക്ക് ഹോട്ടലില്‍ മുറി നല്‍കിയില്ല. പകരം സ്റ്റോര്‍ റൂമാണ് നല്‍കിയത്. ഇവിടെ വച്ചാണ് റോജിയെ പാമ്പു കടിച്ചത്.

Top