ചോദ്യം ചെയ്യലിന് രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും വിളിപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ്

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് വിധേയനായ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും വിളിപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ്. രാഹുലിന്റെ മൊഴിയും മറ്റ് പ്രതികളുടെ മൊഴികളും വിശദമായി പരിശോധിക്കും. അതിനുശേഷം വിളിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് പൊലീസ് നിലപാട്.

വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് കേസിലെ ആരോപണം തള്ളിയാണ് രാഹുല്‍ മൊഴി നല്‍കിയിരിക്കുന്നത്. വ്യാജ കാര്‍ഡ് ആരെങ്കിലും നിര്‍മ്മിച്ചോയെന്ന് അറിയില്ലെന്നാണ് മൊഴി. പ്രതികളുമായി അടുപ്പമുണ്ട്. പ്രതികള്‍ വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിച്ചതായി അറിയില്ലെന്നും രാഹുല്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകന്‍ എം ജെ രഞ്ചു ഒളിവിലാണ്. ഇന്ന് ചോദ്യം ചെയ്യലിന് രഞ്ചു ഹാജരായിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റാണ് രഞ്ചു. ഇന്ന് മ്യൂസിയം സ്റ്റേഷനില്‍ ഹാജരാകാന്‍ രഞ്ജുവിന് നോട്ടീസ് നല്‍കിയിരുന്നു.

Top