ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനം ആസൂത്രിതമെന്ന സംശയത്തില്‍ പൊലീസ്

ല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനം ആസൂത്രിതമെന്ന സംശയത്തില്‍ പൊലീസ്. പൊട്ടിത്തെറിയുണ്ടായത് ക്യാമറ സ്ഥാപിച്ചിട്ടില്ലാത്ത സ്ഥലത്തെന്ന് പൊലീസ്. സംഭവത്തില്‍ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചിരുന്നു

എംബസിക്ക് സമീപം സ്‌ഫോടനം ഉണ്ടായ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ഇസ്രയേല്‍ നിര്‍ദേശം നല്‍കി. ജനക്കൂട്ടമുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇസ്രയേല്‍ -ഹമാസ് സംഘര്‍ഷം തുടങ്ങിയപ്പോള്‍ മുതല്‍ ഇസ്രയേല്‍ എംബസി പരിസരത്ത് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ 2012ലും 2021ലും ഇസ്രയേല്‍ എംബസി ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടായിട്ടുണ്ട്.

പലസ്തീന്‍ വിഷയം ഉന്നയച്ചുകൊണ്ടുള്ള കത്ത് സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം ഉണ്ടായത്. തീവ്രത കുറഞ്ഞ സ്‌ഫോടനമെന്നാണ് പൊലീസ് നിഗമനം. സംഭവസ്ഥലത്ത് നിന്ന് അവശിഷ്ടങ്ങളും ബോള്‍-ബെയറിങുകളും കണ്ടെടുത്തിരുന്നു.

Top