വാളയാര്‍ അതിര്‍ത്തിവഴി കടത്തിയ വന്‍ കുഴല്‍പ്പണശേഖരം പൊലീസ് പിടികൂടി

പാലക്കാട്: വാളയാര്‍ അതിര്‍ത്തിവഴി കടത്തിയ ഒരു കോടിയിലധികം വരുന്ന കുഴല്‍പ്പണശേഖരം പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് കൊടക്കാട് സ്വദേശി പാതാരിവീട്ടില്‍ ഹംസ ഹാജിയുടെ മകന്‍ അബ്ദുള്‍ റസാഖ് ആണ് അറസ്റ്റിലായത്.

ഇന്ന് പുലര്‍ച്ചെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. തമിഴ്‌നാട്ടിലെ സേലത്തു നിന്നും മണ്ണാര്‍ക്കാട്ടേക്ക് കൊണ്ടുവന്ന പണമാണിതെന്ന് പൊലീസ് പറഞ്ഞു. പണം കടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top