വീട്ടില്‍ വില്‍പനക്കായി സൂക്ഷിച്ച 1200 കുപ്പി വീഞ്ഞ് പിടിച്ചെടുത്തു

തിരുവനന്തപുരം : കഴക്കൂട്ടത്ത് വീട്ടില്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന 1200 കുപ്പി വീഞ്ഞ് പിടിച്ചെടുത്തു. കഴക്കൂട്ടം എക്‌സൈസ് നടത്തിയ പരിശോധനയില്‍ തുമ്പയിലെ വീട്ടില്‍ വ്യാവസായിക ആവശ്യത്തിനായി നിര്‍മ്മിച്ച് സൂക്ഷിച്ച വീഞ്ഞാണ് പിടിച്ചെടുത്തത്.

തുമ്പ വിജയ നിവാസില്‍ ജാനറ്റിനെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തതായി എക്‌സൈസ് അറിയിച്ചു. 750 മില്ലീലിറ്റര്‍ വീതം കൊള്ളുന്ന 1200 കുപ്പികളിലായി വീടിന്റെ വിവിധ മുറികളില്‍ സൂക്ഷിച്ച വീഞ്ഞാണ് പിടിച്ചെടുത്തത്.

ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളില്‍ കച്ചവടം ചെയ്യുന്നതിലേക്കുള്ള വീഞ്ഞാണ് പിടികൂടിയതെന്ന് എക്‌സൈസ് പറഞ്ഞു.

Top