അബിഗേല്‍ സാറ മിസ്സിംഗ് കേസ്; കാര്‍ വാഷിംഗ് സെന്ററില്‍ നിന്ന് 500 രൂപയുടെ 19 കെട്ടുകള്‍ പൊലീസ് കണ്ടെടുത്തു

തിരുവനന്തപുരം: ഓയൂരില്‍ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു. ശ്രീകണ്‌ഠേശ്വരം കാര്‍ വാഷിംഗ് സെന്ററില്‍ നിന്ന് 500 രൂപയുടെ 19 കെട്ടുകള്‍ പൊലീസ് കണ്ടെടുത്തു. ഒരു ഷോള്‍ഡര്‍ ബാഗില്‍ നിന്നാണ് പൊലീസ് ഈ പണം കണ്ടെടുത്തത്. കണ്ടെടുത്ത പണത്തിന് സംഭവവുമായി ബന്ധമുണ്ടോ എന്നതില്‍ പൊലീസ് സൂചനകളൊന്നും നല്‍കിയിട്ടില്ല.

അതേസമയം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരത്തു നിന്നാണ് മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തത്. ശ്രീകണ്‌ഠേശ്വരം കാര്‍ വാഷിംഗ് സെന്‍ട്രല്‍ നിന്ന് ആണ് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തത്. ഒരാളെ കസ്റ്റഡിയില്‍ എടുത്തത് ശ്രീകാര്യത്തു നിന്ന്.

സംഭവത്തില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുയാണെന്ന് ഐജി സ്പര്‍ജന്‍ കുമാര്‍. വാഹനത്തിന്റെ നമ്പര്‍ ലഭിച്ചിട്ടുണ്ടെങ്കിലും അതില്‍ ഒന്ന് വ്യാജമാണെന്നും ഐ ജി പറഞ്ഞു. നിലവില്‍ വളരെ കുറവ് വിവരങ്ങള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗം കുട്ടിയെ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഐജി സ്പര്‍ജന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Top