The police officer was shot dead in Kochi

കൊച്ചി: കൊച്ചി വാഴക്കാലയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു.

തൃപ്പൂണിത്തറ എ ആര്‍ ക്യാംപിലെ ഡപ്യൂട്ടി കമാന്‍ഡന്റ് സാബു മാത്യുവാണ് മരിച്ചത്.

കയ്യിലുണ്ടായിരുന്ന പിസ്റ്റലില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് നിഗമനം.വാഴക്കാലയില്‍ ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ രാത്രി പട്രോളിങ്ങിനിടെയായിരുന്നു സംഭവം.

പൊലീസ് പിസ്റ്റലില്‍നിന്നാണു വെടിയേറ്റത്. നെഞ്ചും ജീപ്പിന്റെ സീറ്റും തുളച്ച് വെടിയുണ്ട പുറത്തുവീണു.

ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍.

Top