പൊലീസ് തെറ്റ് ചെയ്തുവെന്നും സര്‍ക്കാര്‍ തിരുത്തിക്കണമെന്ന് ; എം.വി ശ്രേയാംസ് കുമാര്‍

വിനീത വി.ജിക്കെതിരെ കള്ളക്കേസെടുത്തതില്‍ എല്‍ഡിഎഫ് ഘടകകക്ഷികളിലും എതിര്‍പ്പ്. പൊലീസ് തെറ്റ് ചെയ്തുവെന്നും സര്‍ക്കാര്‍ തിരുത്തിക്കണമെന്നും എം.വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ ഗൂഢാലോചന കേസ് തെറ്റാണെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

ഷൂസ് എറിഞ്ഞവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ഈ വകുപ്പുകള്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയപ്പോള്‍ വകുപ്പുകള്‍ സംബന്ധിച്ച് പൊലീസിന് അതിരൂക്ഷ വിമര്‍ശനമുണ്ടാവുകയും പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ നിലനില്‍ക്കില്ലെന്ന് കോടതി വിലയിരുത്തിയ അതേ വകുപ്പുകളാണ് നിലവില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കുറുപ്പംപടി സിഐയും ചുമത്തിയിരിക്കുന്നത്.
അതേസമയം, വിനീതയ്ക്കെതിരായ പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്ന് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ അറിയിച്ചു.

നവകേരള സദസ് വാഹനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഷൂ എറിഞ്ഞത് റിപ്പോര്‍ട്ട് ചെയ്ത ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ വിനീത വി.ജിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുക്കുന്നത് ഡിസംബര്‍ 22നാണ്. ഐപിസി 120(ബി) ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Top