പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തില്‍പെട്ടു; എസ്‌ഐ അടക്കം 4 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കായണ്ണയില്‍ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ട് എസ്‌ഐ അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പെട്ടത്. പേരാമ്പ്ര എസ്ഐ ജിതിന്‍ വാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃഷ്ണന്‍, അനുരൂപ്, ദില്‍ഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top