ലോക്ക്ഡൗണ്‍ ലംഘിച്ച് പശുവിനെ മറവ് ചെയ്യാന്‍ ആള്‍ക്കൂട്ടം; 150 പേര്‍ക്കെതിരെ കേസ്‌

ലക്‌നോ: ലോക്ക്ഡൗണ്‍ ലംഘിച്ച് പശുവിനെ മറവു ചെയ്യാന്‍ കൂട്ടംകൂടിയവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്ഥലത്തെത്തുകയും കൂട്ടം കൂടിയ 150 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതില്‍ 100 പേരും സ്ത്രീകളാണ്.

ദിനേശ് ചന്ദ്ര ശര്‍മ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പശുവിന് കുറച്ചു കാലമായി അസുഖമുണ്ടായിരുന്നു. പശു ചത്തുവെന്നറിഞ്ഞ് നൂറുകണക്കിന് പ്രദേശവാസികള്‍ ഇവിടെയെത്തുകയും ആഘോഷമൊരുക്കി മറവു ചെയ്യുകയുമായിരുന്നു.

അതേസമയം, പശുവിനെ മറവു ചെയ്തതുമായി ബന്ധപ്പെട്ട് തെറ്റായി യാതൊന്നും ഞങ്ങള്‍ ചെയ്തിട്ടില്ലെന്നും നിയമ നടപടികള്‍ നേരിടാന്‍ തയാറാണെന്നും ദിനേശ് ചന്ദ്ര വ്യക്തമാക്കി.

Top