ബലാല്‍സംഗകേസില്‍ എംഎല്‍എ എം.വിന്‍സെന്റിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: കോവളം എംഎല്‍എ എം.വിന്‍സെന്റിനെതിരായ ബലാല്‍സംഗകേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

അയല്‍വാസിയായ വീട്ടമ്മയെ വിന്‍സെന്റ് വീട്ടിനുള്ളില്‍ വച്ച് രണ്ടു പ്രാവശ്യം ബലാല്‍സംഗം ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കുന്നു.

വിന്‍സെന്റിന്റെ അയല്‍വാസിയായ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് ആരോപണങ്ങള്‍ തലപൊക്കുന്നത്.

2016 നവംബര്‍, സെപ്തംബര്‍ മാസങ്ങളില്‍ വീട്ടമ്മയുടെ വീട്ടിനുള്ളില്‍ കടന്നു കയറി ബലാംല്‍സംഗം ചെയ്തുവെന്ന് കുറ്റപത്രം പറയുന്നു.

വീട്ടമ്മയുടെ കടക്കുള്ളില്‍ കയറിയും കൈയേറ്റം ചെയ്തുവെന്ന് ആയിരത്തിധികം പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.

ഒമ്പത് രഹസ്യമൊഴികളും 60 സാക്ഷിമൊഴികളും അമ്പതിലധികം രേഖകളുമുണ്ട്. ബലാംല്‍സംഗം, ഭീഷണിപ്പടുത്തല്‍, ആത്മഹത്യ പ്രേരണ എന്നിവയാണ് കുറ്റങ്ങള്‍.

വിന്‍സെന്റ് പലതവണ ലൈഗിംകമായി പീഡിപ്പിച്ചുവെന്നും, ഭീഷണി സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ശ്രമിച്ചുവെന്നായിരുന്നു വീട്ടമ്മയുടെ മൊഴി.

ഈ മൊഴിയിലാണ് കുറ്റപത്രവും നിലനില്‍ക്കുന്നത്.

നെയ്യാറ്റിന്‍കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിച്ചു.

അടുത്തമാസം 15ന് ഹാജരാകാന്‍ വിന്‍സെന്റിന് കോടതി നോട്ടീയസച്ചിട്ടുണ്ട്.

ഈ കേസില്‍ അറസ്റ്റിലായ വിന്‍സെന്റ് 35 ദിവസം റിമാന്റില്‍ കഴിഞ്ഞിരുന്നു.

Top