‘ബ്രിജ് ഭൂഷന്റെ സാന്നിധ്യത്തിലാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്’; ആരോപണവുമായി ​വനിതാ താരം

ന്യൂഡൽഹി : ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ പീഡന പരാതിയിൽ ഡൽഹി പൊലീസിന്റെ നടപടികൾ ആശങ്കയുണ്ടാക്കിയെന്ന് വനിതാ ഗുസ്‌തി താരം. കഴിഞ്ഞ ദിവസം അന്വേഷണത്തിന്റെ ഭാ​ഗമായി വനിതാ ​ഗുസ്‌തി താരത്തെ ബ്രിജ് ഭൂഷന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഈ സമയം ബ്രിജ് ഭൂഷൺ ഓഫീസിലുണ്ടായിരുന്നുവെന്നും ബ്രിജ് ഭൂഷന്റെ സാന്നിധ്യത്തിൽ കാര്യങ്ങൾ പറയാൻ ബുദ്ധിമുട്ടിയെന്നും താരം പറഞ്ഞു.

‘ഗുസ്‌തി ഫെഡറേഷൻ ഓഫീസും ബ്രിജ് ഭൂഷന്റെ വീടും സ്ഥിതിചെയ്യുന്നത് ഒരേ കോംപൗണ്ടിലെ രണ്ട് കെട്ടിടങ്ങളിലാണ്, പൊലീസിനോട് ചോദിച്ചപ്പോൾ ആരുമില്ലെന്നാണ് പറഞ്ഞത്. 2019ൽ ഇതേ ഓഫീസിൽവച്ച് ബ്രിജ് ഭൂഷൺ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഈ താരത്തിന്റെ പരാതി. ബ്രിജ് ഭൂഷണിന്റെ സാന്നിധ്യത്തിൽ അന്ന് നടന്ന കാര്യങ്ങൾ പൊലീസിനോട് വിവരിക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നും കാര്യങ്ങൾ പൊലീസിനോട് പറയുമ്പോൾ ഭയപ്പെട്ടെന്നും പരാതിക്കാരി വിശദമാക്കുന്നു.

പരാതി നൽകിയ ​ഗുസ്തി താരങ്ങളെല്ലാം തന്നെ പരാതിയിൽ ഉറച്ച് നിൽക്കുകയാണ്. അന്താരാഷ്‌ട്ര റഫറിയുൾപ്പെടെയുള്ളവർ ആരോപണങ്ങൾക്ക് സാക്ഷിയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ​ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കർഷക സംഘടനകളും രം​ഗത്തുണ്ട്.

Top