കാമുകിയെ കൊലപ്പെടുത്തി ഓടയില്‍ തള്ളിയ യുവാവ് പൊലീസ് പിടിയില്‍

ഹൈദരാബാദ് : കാമുകിയെ കൊലപ്പെടുത്തി ഓടയില്‍ തള്ളിയ യുവാവ് പൊലീസ് പിടിയില്‍. മെക്കാനിക്കല്‍ എഞ്ചിനീയറായ സുനിലാണ് പിടിയിലായത്.

25കാരിയായ യുവതിയും സുനിലുമായി അടുപ്പത്തിലായിരുന്നു. യുവതിയും എഞ്ചിനീയറാണ്. ഇരുവരും ഹൈദരാബാദിലായിരുന്നു ജോലി ചെയ്തിരുന്നത്.

വിദേശത്തേക്ക് പോകാനാണെന്ന് പറഞ്ഞ് യുവതിയെ ലോഡ്ജില്‍ വിളിച്ചു വരുത്തിയ ശേഷം ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. മാതാപിതാക്കളുടെ അനുവാദത്തോടെയാണ് യുവതി സുനിലിനൊപ്പം പോകാന്‍ തയ്യാറായത്. കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി ഓടയില്‍ തള്ളുകയായിരുന്നു.

സ്യൂട്ട്‌കേസ് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുനില്‍ പിടിയിലായത്.

Top